തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും ഇക്കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർപഠനം സാധ്യമാക്കുന്നതിന് അവസരമൊരുക്കി കേരളാ പോലീസ്. ഇതിനായി കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവർക്ക് അതത് ജില്ലയിൽ വച്ചാണ് പരിശീലനം. താൽപര്യമുള്ളവർ 9497900200 എന്ന നമ്പരിൽ ബന്ധപ്പെട്ട് ജൂൺ 25ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്റിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. പഠനം പൂർത്തിയാക്കാൻ കഴിയാതെപോയ നിരവധി കുട്ടികൾ പോലീസിന്റെ ഈ പദ്ധതിയിലൂടെ പഠിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയിച്ചിട്ടുണ്ട്.
Post Your Comments