KeralaLatest NewsNews

ഒരു മാധ്യമ സ്ഥാപനത്തെ അടച്ച് പൂട്ടിക്കാന്‍ നടക്കുന്ന ജനപ്രതിനിധിയോട് ഒന്നേ പറയാനുള്ളൂ ഇത് നിങ്ങളുടെ ചൈന അല്ല

തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കിയാല്‍ ഏതൊരാളെയും അക്രമിച്ച് ഇല്ലാതാക്കാം എന്നൊരു തോന്നല്‍ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് സിപിഎം അവസാനിപ്പിക്കണം, ഇത് നിങ്ങളുടെ ചൈന അല്ല, ഇതിനെ എതിര്‍ക്കുക തന്നെ ചെയ്യും: സന്ദീപ് വാചസ്പതി

ആലപ്പുഴ: സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ തൊണ്ട കീറി നിലവിളിക്കുന്നവന്മാരാണ് ഒരു മാധ്യമ സ്ഥാപനത്തിനും അതിന്റെ എഡിറ്റര്‍ക്കും നേരെ ഗുണ്ടായിസം കാണിച്ച് അത് അടച്ച് പൂട്ടിക്കാന്‍ നടക്കുന്നത്. അതിന് നേതൃത്വം നല്‍കുന്നതാകട്ടെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു ജനപ്രതിനിധിയും. പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന്റെ ഉടമയായ ഷാജന്‍ സ്‌കറിയക്ക് നേരെയും അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെയും സൈബര്‍ സഖാക്കള്‍ നടത്തുന്ന ആക്രമണത്തിന് എതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സിപിഎം സൈബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നതെന്നും വാചസ്പതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.

Read Also: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും സ്റ്റേഷനില്‍ മർദിച്ച സംഭവം: പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ തൊണ്ട കീറി നിലവിളിക്കുന്നവന്മാരാണ് ഒരു മാധ്യമ സ്ഥാപനത്തിനും അതിന്റെ എഡിറ്റര്‍ക്കും നേരെ ഗുണ്ടായിസം കാണിച്ച് അത് അടച്ച് പൂട്ടിക്കാന്‍ നടക്കുന്നത്. അതിന് നേതൃത്വം നല്‍കുന്നതാകട്ടെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു ജനപ്രതിനിധിയും. അതും പോരാഞ്ഞ് Marunadan Malayali ഉടമയായ ഷാജന്‍ സ്‌കറിയയുടെ കുടുംബത്തിന് നേരെ പേപ്പട്ടികളെ പോലെ ഇവറ്റകള്‍ പാഞ്ഞു കയറുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സിപിഎം സൈബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്. ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെങ്കില്‍ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം കലുഷിതമാകും. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കിയാല്‍ ഏതൊരാളെയും അക്രമിച്ച് ഇല്ലാതാക്കാം എന്നൊരു തോന്നല്‍ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് സിപിഎം അവസാനിപ്പിക്കണം. ഇത് നിങ്ങളുടെ ചൈന അല്ലെന്ന് നേതാക്കള്‍ മനസ്സിലാക്കണം’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button