തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ മന്ത്രിമാര്‍ പ്രതിച്ഛായ നോക്കാതെ പ്രതിരോധിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ നിലവില്‍ മന്ത്രിമാര്‍ പ്രതിരോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് റിയാസുമായി ഇക്കാര്യം സംസാരിച്ചു. മന്ത്രിമാര്‍ രാഷ്ട്രീയം കൂടി പറയണമെന്നാണ് റിയാസ് പറഞ്ഞത്. മന്ത്രിമാര്‍ രാഷ്ട്രീയം പറയണമെന്നത് സിപിഎം നിലപാടാണ്. അത് തന്നെയാണ് റിയാസും പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ മന്ത്രിമാര്‍ ശരിയായിത്തന്നെ പ്രതിരോധിക്കുന്നുണ്ടെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പരാമര്‍ശം.
പ്രതിച്ഛായ ഓര്‍ത്ത് മന്ത്രിമാര്‍ അഭിപ്രായം പറയാന്‍ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു റിയാസിന്റെ പരാമര്‍ശം.
Post Your Comments