കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മലയാള പാഠപുസ്തകത്തിലെ ഭാഗം എന്ന പേരില്‍ പ്രചരിക്കുന്നത് തികച്ചും തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഒരു മലയാള പാഠപുസ്തകത്തിന്റെ ഒന്നാം പാഠത്തില്‍ മഴയുമായി ബന്ധപ്പെട്ടിട്ടുള്ള പാഠത്തില്‍ ‘ മഴ തരുന്നത് അല്ലാഹൂവാണെന്ന്’ എഴുതിവച്ചിട്ടുണ്ട്.
ഇതാണ് ചില കേന്ദ്രങ്ങള്‍ വിവാദമാക്കാന്‍ നോക്കിയത്.എന്നാല്‍ ഈ പാഠ പുസ്തകം സര്‍ക്കാരിന്റേതല്ലന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകം എന്ന പേരില്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സി ഇ ആര്‍ ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതല്‍ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
Post Your Comments