തമിഴ് സീരിയൽ ലോകത്തെ ചർച്ചാ വിഷയമാണ് നാടിനടന്മാരായ സംയുക്തയുടേയും വിഷ്ണുകാന്തിന്റേയും വേർപിരിയൽ. ഏറെനാൾ പ്രണയിച്ച ശേഷം വിവാഹിതരായ ഇരുവരും 15 ദിവസം പിന്നിട്ടപ്പോഴേക്കും ബന്ധം പിരിയുന്നുവെന്ന വാർത്തയാണ് പുറത്തു വരുന്നത്. അതിനു പിന്നാലെ വിഷ്ണുകാന്ത് ലൈംഗീകമായി പീഡിപ്പിച്ചുവെന്നും പോൺ വീഡിയോകൾ കാണാൻ നിർബന്ധിച്ചുവെന്നും സംയുക്ത ആരോപിച്ചിരുന്നു.
read also: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊരു സാദ്ധ്യത ഉള്ളികള്‍ക്ക് തെളിയണമെങ്കില്‍ കേരളം കത്തണം
എന്നാൽ, സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോൺ വിളികൾ പതിവായിരുന്നുവെന്നും വിവാഹശേഷം സംയുക്ത പ്രണയിക്കുന്ന കാലത്തിന് വിരുദ്ധമായ സ്വഭാവം പുറത്തെടുത്തുവെന്നുമായിരുന്നു വിഷ്ണുകാന്ത് പറഞ്ഞത്. ഇപ്പോഴിതാ സംയുക്തയ്ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് മുൻ കാമുകനും സീരിയൽ നടനുമായ രവി.
താനും സംയുക്തയും പ്രണയത്തിലായിരുന്നുവെന്നും ആ സമയത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും രവി ഏറ്റുപറയുന്ന ഒരു ഓഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. രവി തന്നോട് മോശമായി പെരുമാറിയെന്ന് മാത്രമാണ് ആ സമയത്ത് സംയുക്ത പറഞ്ഞത്. വിവാഹം കഴിക്കുന്നത് വരെ താൻ കന്യകയായിരുന്നുവെന്നും സംയുക്ത പറഞ്ഞിരുന്നു.
സംയുക്തയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും എല്ലാവരുടേയും ജീവിതം വെച്ച് നടി കളിക്കുകയാണെന്നും രവിയുടെ ഓഡിയോ ക്ലിപ്പ് കൂടി പുറത്ത് വന്നതോടെ ആരാധകർ പറയുന്നു. രവിക്കൊപ്പമുള്ള സംയുക്തയുടെ നിരവധി വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംയുക്തയുടെ കൈയ്യിലെ തെറ്റാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണമായതെന്നും വിമർശനം ഉയരുന്നുണ്ട്.
Post Your Comments