Latest NewsIndiaKollywood

വിവാഹം കഴിഞ്ഞ അന്ന് മുതൽ വിഷ്ണു ദിവസവും ലൈംഗികമായി പീഡിപ്പിച്ചു, സ്വകാര്യ ഭാ​ഗത്ത് അണുബാധയുണ്ടായി- സംയുക്ത

തെന്നിന്ത്യൻ ടെലിവിഷൻ രംഗത്ത് ദിവസങ്ങളായി നടക്കുന്ന ചൂടുപിടിച്ച ചർച്ചയാണ് ടെലിവിഷൻ താര ജോഡികളായ സംയുക്തയുടെയും വിഷ്ണു കാന്തിന്റെയും വിവാഹവും വേർപിരിയലും. തമിഴ് ടെലിവിഷൻ താര ജോഡികളായ സംയുക്തയുടെയും വിഷ്ണു കാന്തിന്റെയും വിവാഹം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഒരു സീരിയലിൽ ഒരുമിച്ച് അഭിനയിച്ച് പരിചയത്തിലായ ഇരുവരും വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ വേർപിരിയുകയായിരുന്നു.

15 ദിവസം മാത്രമാണ് ഈ ദാമ്പത്യം നിലനിന്നത്. നേരത്തെ തമിഴ് സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേർസ് ഉള്ള പ്രണയ ജോഡിയായിരുന്നു ഇരുവരും. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം. പ്രണയ വിവാഹമായിരുന്നുവെങ്കിലും വിവാഹ ജീവിതത്തിൽ അനുഭവിച്ചത് വലിയ പീഡനങ്ങളായിരുന്നുവെന്ന നടി സംയുക്തയുടെ വെളിപ്പെടുത്തലാണ് ചർച്ചകൾക്ക് വഴിതെളിച്ചത്.

എന്നാൽ ഇപ്പോൾ സംയുക്തയുടെ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോൺ വിളികൾ പതിവായിരുന്നുവെന്നും വിഷ്ണുകാന്ത് ആരോപിച്ചിരുന്നു.

എന്നാൽ, വിവാഹത്തിന് പിന്നാലെ വിഷ്ണു തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു എന്നു സംയുക്ത ആരോപിക്കുന്നു. പോൺ വീഡിയോകൾ കാണുകയും തന്നെ കാണാൻ നിർബന്ധിക്കാറുമുണ്ടെന്നും അവർ പറഞ്ഞു. വിവാഹം മുതൽ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. തനിക്ക് സ്വകാര്യ ഭാ​ഗത്ത് അണുബാധയുണ്ടായെന്നും സംയുക്ത പറയുന്നു.

എന്തായാലും ഇവരുടെ ഫാൻസിൻറെ ഇടയിലും ചേരിതിരിഞ്ഞ് ആരാണ് ആ വേർപിരിയലിനും കലഹത്തിനും കാരണം എന്നരീതിയിൽ വൻ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button