KeralaLatest NewsNews

ആടിയും പാടിയും സ്കൂളിലേക്ക്! പുതിയ അധ്യായന വർഷത്തിന് ഇന്ന് തുടക്കം

ഇത്തവണ 3.25 ലക്ഷം കുരുന്നുകളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. ഇത്തവണ 3.25 ലക്ഷം കുരുന്നുകളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. നവാഗതരെ വരവേൽക്കാൻ എല്ലാ സ്കൂളുകളും സജ്ജമായിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മലയൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൂടാതെ, മുരുകൻ കാട്ടാക്കട രചിച്ച വിജയ് കരുൺ സംഗീതം പകർന്ന് മഞ്ചേരിയും സംഘവും ആലപിച്ച ‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം’ എന്ന പ്രവേശനോത്സവ ഗാനം സ്കൂളുകളിൽ കേൾപ്പിക്കുന്നതാണ്.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുളള എല്ലാ ഒരുക്കങ്ങളും മെയ് മാസം മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇതിനോടകം തന്നെ പരിശോധനകൾ നടത്തിയിട്ടുണ്ട്. കുട്ടികളെ കൊണ്ടുപോകുന്ന വാഹന ജീവനക്കാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം, വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ സർക്കാറിലെ 7,000 അടക്കം ആകെ 15,000 അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

Also Read: കണ്ണൂർ ട്രെയിനിൽ തീപിടുത്തം; തീ വെച്ചത് തന്നെ? സി.സി.ടി.വിയിൽ പതിഞ്ഞ ആളുടെ കയ്യിൽ കാൻ, ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button