Latest NewsKeralaNews

സിനിമാക്കഥയെ വെല്ലും തട്ടിപ്പ്, ഡി.വൈ.എസ്.പിയുടെ ഭാര്യ നുസ്രത്ത് ആള് ചില്ലറക്കാരിയല്ല;മൂന്ന് ജില്ലകളിലായി നിരവധി കേസുകൾ

മലപ്പുറം: തട്ടിപ്പുകേസിൽ അറസ്റ്റിലായ തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്‍റെ ഭാര്യ വി പി നുസ്രത്തിനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വരുന്നത്. മലപ്പുറത്തെ യുവതിക്ക് അധ്യാപന ജോലി വാഗ്ദാനം ചെയ്ത് 4.85,000രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ചെറുവശ്ശേരി ശിവാജി നഗര്‍ സ്വദേശിനിയായ നുസ്രത്തിനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയ ശേഷം സ്‌റ്റേഷനിലെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നാലെ, അറസ്റ്റിലായ നുസ്റത്തിനെ മലപ്പുറം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

വ്യാജ അഭിഭാഷക ചമഞ്ഞും അധ്യാപന ജോലി വാഗ്ദാനം ചെയ്തും നാലുലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ നുസൃത്തിനെതിരെ കൂടുതൽ പരാതികളാണ് പൊലീസിന് ലഭിക്കുന്നത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായി ഇവര്‍ പല തട്ടിപ്പുകള്‍ നടത്തിയതായാണ് പരാതികള്‍. കേരളത്തിലെ മുന്‍നിര സിനിമ നിര്‍മാതാവിന്‍റെ ഒരു കിലോ കളളക്കടത്തു സ്വര്‍ണം തന്‍റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചും നുസ്റത്ത് പലരില്‍ നിന്നും പണം തട്ടി.

ജിഎസ്ടി വിഷയങ്ങളില്‍ പ്രാഗല്‍ഭ്യമുളള ബെംഗളുരുവില്‍ നിന്നുളള അഭിഭാഷക എന്നു സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പണം നഷ്ടപ്പെട്ടവർ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് പത്താംക്ലാസ് യോഗ്യത മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് സാമ്പത്തിക തട്ടിപ്പു കേസുകളുള്ളത്. ലവില്‍ തൃശൂര്‍ കോപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പിയായ ഭര്‍ത്താവ് കെഎ സുരേഷ്ബാബുവിനെ മറയാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന ആക്ഷേപവും ഉണ്ട്. എന്നാൽ, ഭാര്യയുടെ തട്ടിപ്പ് കഥകളെ കുറിച്ച് ഭർത്താവിന് അറിയാമായിരുന്നില്ലെന്നും, പരാതികൾ ലഭിച്ചതോടെയാണ് ഭാര്യയുടെ വഴിവിട്ട പോക്ക് ഭർത്താവ് അറിഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button