മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, ജനുവരിയിൽ ആരംഭിച്ച് മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 7.6 ശതമാനം വർദ്ധനവോടെ 1,140.14 കോടി രൂപയുടെ സംയോജിത വരുമാനമാണ് നേടിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 1,059.17 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. അതേസമയം, സംയോജിത ലാഭത്തിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ 89.58 കോടി രൂപയായിരുന്ന ലാഭം 41 ശതമാനം ഇടിഞ്ഞ് 52.73 കോടി രൂപയായി.
നാലാം പാദത്തിൽ കമ്പനിയുടെ സംയോജിത പ്രവർത്തന വരുമാനം 4,126.04 കോടി രൂപയാണ്. മുൻ വർഷത്തെ 3,500.19 കോടി രൂപയിൽ നിന്നും 17.9 ശതമാനം വളർച്ച നേടാൻ ഇത്തവണ സാധിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, വിഭാഗങ്ങളിൽ ഉണ്ടായ ശക്തമായ വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷം മുന്നേറ്റം കൈവരിക്കാൻ സഹായിച്ചതെന്ന് വി-ഗാർഡ് വ്യക്തമാക്കി. കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തിലെ പ്രധാന ഭാഗവും വടക്കൻ മേഖലകളിൽ നിന്നാണ്. കൂടാതെ, ഇക്കാലയളവിൽ സൺഫ്ലെയിം ഏറ്റെടുക്കലും, സിമോൺ ലയനവും കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്.
Post Your Comments