Latest NewsKeralaNews

സിദ്ദിഖ് കൊലപാതകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഷിബിലിയുടെ തലയില്‍ കെട്ടിവെച്ച് ഫര്‍ഹാന

കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ട്വിസ്റ്റ്. കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഷിബിലിക്കാണെന്ന പുതിയ തുറന്നുപറച്ചിലുമായി ഫര്‍ഹാന. താന്‍ കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫര്‍ഹാന പറഞ്ഞു. കൃത്യം നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നു. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്നാണ്. ഷിബിലിക്കും ആഷിക്കിനും ഒപ്പം നിന്നു. ഹണിട്രാപ്പ് അല്ലെന്നും ഫര്‍ഹാന പറഞ്ഞു. ഹണിട്രാപ്പാണോ എന്ന ചോദ്യത്തിന് അത് പച്ചക്കള്ളമാണെന്നും താനയാളുടെ കയ്യില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നുമായിരുന്നു ഫര്‍ഹാനയുടെ മറുപടി. ഷിബിലിയും സിദ്ദിഖും തമ്മില്‍ റൂമില്‍ വച്ചു തര്‍ക്കം ഉണ്ടായിരുന്നു എന്നും ഫര്‍ഹാന വെളിപ്പെടുത്തി.

Read Also: വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാർ: രൂക്ഷ വിമർശനവുമായി പി എ മുഹമ്മദ് റിയാസ്

പ്രതി ഫര്‍ഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം കൊലയ്ക്ക് ശേഷം വീടിന്റെ പിറകില്‍ കൊണ്ടുവന്നു കത്തിച്ചിരുന്നു. ഷിബിലിയും ഫര്‍ഹാനയും ധരിച്ച വസ്ത്രം ആണ് കത്തിച്ചത്. വസ്ത്രങ്ങളുടെ അവശിഷ്ടം പോലീസ് കണ്ടെടുത്തു. പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. തെളിവെടുപ്പിനെത്തിയപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ വെച്ചാണ് ഫര്‍ഹാനയുടെ പ്രതികരണം പുറത്തുവന്നിട്ടുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button