റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോസിനിമ വമ്പൻ മാറ്റങ്ങളുമായി എത്തുന്നു. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പുതിയ കണ്ടെന്റുകൾ ഉൾപ്പെടുത്താനാണ് ജിയോസിനിമയുടെ പദ്ധതി. ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസിന്റെയും, പാരാമൗണ്ട് ഗ്ലോബലിന്റെയും സംയുക്ത സംരംഭമായ വയാകോം 18 എൻബിസി യൂണിവേഴ്സലുമായി കരാറിൽ എത്തിയിട്ടുണ്ട്. എത്ര വർഷത്തേക്കാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല.
എംബിഎസി യൂണിവേഴ്സൽ കണ്ടന്റുകൾ ജിയോസിനിമയുടെ പുതുതായി പ്രഖ്യാപിച്ച ജിയോസിനിമ പ്രീമിയം വിഭാഗത്തിൽ പീകോക്ക് ബ്രാൻഡഡ് ഹബ്ബിൽ ലഭ്യമാകുമെന്ന് വയാകോം 18 അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ കരാറിലാണ് ജിയോസിനിമ ഒപ്പുവെച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിൽ വർണർ ബ്രദേഴ്സ്, എച്ച്ബിഒ, മാക്സ് എന്നീ കണ്ടെന്റുകൾ ജിയോസിനിമ വാങ്ങിയിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഐപിഎൽ അവസാനിച്ചതോടെ ഒടിടി പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് മാറാനാണ് ജിയോസിനിമ ലക്ഷ്യമിടുന്നത്. കരാർ വിജയകരമായി പൂർത്തിയാക്കുന്നതോടെ, യൂണിവേഴ്സൽ ടെലിവിഷൻ, യുപിസി, യൂണിവേഴ്സൽ ഇന്റർനാഷണൽ സ്റ്റഡീസ്, യൂണിവേഴ്സൽ പിക്ചേഴ്സ്, സ്കൈ സ്റ്റുഡിയോ തുടങ്ങി നിരവധി വിഭാഗത്തിൽപ്പെടുന്ന കണ്ടന്റുകൾ ജിയോസിനിമയിൽ ലഭിക്കുമെന്നാണ് സൂചന.
Post Your Comments