തിരുവനന്തപുരം; ബാലരാമപുരത്തെ മദ്രസയിൽ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ട സംഭവത്തിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന റിപ്പോർട്ട് വന്നതോടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ നടപടി മത സ്ഥാപനത്തെ രക്ഷിക്കാനാണെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പല മതസ്ഥാപനങ്ങളിലെയും ദുരൂഹ മരണങ്ങൾ ആത്മഹത്യ ആകാറുണ്ടെന്നും ബിന്ദു പറയുന്നു.
അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇനിയെങ്കിലും ദയവായി ഇര ആയ പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക.
മത സ്ഥാപനത്തിൽ നിന്നും പീഡനം ഉണ്ട് കൂട്ടികൊണ്ട് പോകണം എന്ന് ഫോൺ വിളിച്ചു പറഞ്ഞിട്ടും പെൺകുട്ടിയുടെ കാമുകനിലേക്ക് അന്വേഷണം കൊണ്ടെത്തിക്കുകയും സ്ഥാപനത്തെ വെള്ള പൂശാൻ ശ്രമിക്കുകയും ചെയ്യുന്ന ചിലരെ സോഷ്യൽ മീഡിയയിൽ കണ്ടു.
ഇങ്ങനെ ഒന്നു വരാ ൻ എന്തെ ഇത്ര വൈകിയത് എന്നാണ് ചിന്തിക്കുന്നത്.
മത സ്ഥാപനങ്ങളിൽ മരണപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചാൽ എല്ലാം തന്നെ “ആത്മഹത്യ” ആയിരിക്കും.
അതു ഏത് പാർട്ടി ഭരിച്ചാലും അങ്ങനെ തന്നെ ആയിരിക്കും.
കുറ്റവാളികൾ ആരായായും ശിക്ഷിക്കപ്പെടണം.
നീതിപൂർവ്വവും സ്വതന്ത്രവുമായ അന്വേഷണം നടക്കണം.
Post Your Comments