Latest NewsNewsIndia

മണിപ്പൂർ സന്ദർശിച്ച് അമിത് ഷാ, സ്ഥിതിഗതികൾ വിലയിരുത്തും

മണിപ്പൂരിലെ സമാധാന ചർച്ചകൾ അമിത ഷായുടെ അധ്യക്ഷതയിൽ ഇന്നും തുടരുന്നതാണ്

ദിവസങ്ങൾ നീണ്ട സമാധാനത്തിനൊടുവിൽ വീണ്ടും കലാപ ഭൂമിയായി മണിപ്പൂർ. ആഭ്യന്തര മന്ത്രി അമിത ഷായുടെ സന്ദർശനം തുടരുന്നതിനിടെയാണ് സംഘർഷം. മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ത്രിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ എത്തിയത്. നിലവിൽ, മണിപ്പൂർ മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

സംഘർഷത്തിന് അയവില്ലാത്തതിനാൽ കനത്ത ജാഗ്രത പാലിക്കാൻ സൈന്യത്തിനും അർദ്ധസൈന്യ വിഭാഗത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, സംഘർഷം അവസാനിക്കാതെ കർഫ്യൂയിൽ ഇളവ് നൽകില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി വ്യക്തമാക്കി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: ടോ​റ​സ് ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

മണിപ്പൂരിലെ സമാധാന ചർച്ചകൾ അമിത ഷായുടെ അധ്യക്ഷതയിൽ ഇന്നും തുടരുന്നതാണ്. അതേസമയം, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ തലത്തിലുള്ള വ്യാജവാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സർക്കാർ നടപടി കടുപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button