സ്ഥിര നിക്ഷേപങ്ങൾക്ക് മുൻതൂക്കം നൽകുന്ന കിടിലൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യമേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഹ്രസ്വ കാലയളവിലേക്ക് സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് എച്ച്ഡിഎഫ്സി ബാങ്ക് ഈ നിക്ഷേപ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പരിമിത കാലയളവിൽ ഉള്ളതും, ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതുമായ സ്പെഷ്യൽ എഡിഷൻ സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് കൂടുതൽ അറിയാം.
ഇത്തവണ രണ്ട് പദ്ധതികളാണ് എച്ച്ഡിഎഫ്സി ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 35 മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.20 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയിലൂടെ 7.70 ശതമാനം പലിശ അധികം ലഭിക്കും. 55 മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും, സാധാരണ പൗരന്മാർക്ക് 7.25 ശതമാനവുമാണ് പലിശ ലഭിക്കുക.
Also Read: വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാർ: രൂക്ഷ വിമർശനവുമായി പി എ മുഹമ്മദ് റിയാസ്
എച്ച്ഡിഎഫ്സി ബാങ്കിൽ 7 ദിവസം മുതൽ 10 വർഷത്തേക്ക് 3 ശതമാനം മുതൽ 7.75 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. റിസർവ് ബാങ്ക് റിപ്പോർ നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു.
Post Your Comments