Latest NewsKeralaNews

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്തുന്നില്ല: കേന്ദ്ര മന്ത്രി ശോഭ കരന്ത്‌ലജെ

തിരുവനന്തപുരം: രാജ്യത്തെ ലോകയശസിലേക്ക് കൈപിടിച്ചുയർത്തിയ മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്‌ലജെ. എൻ.ഡി.എ.സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടത്തിയ മാധ്യമ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: പുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബെലറൂസ് പ്രസിഡന്റ് ആശുപത്രിയില്‍, വിഷാംശം ഉള്ളില്‍ ചെന്നു:അതീവ ഗുരുതരാവസ്ഥയില്‍

കേന്ദ്രസർക്കാരിന്റെ ഓരോ നേട്ടങ്ങളും അവർ അക്കമിട്ട് നിരത്തി. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ചടങ്ങിൽ സന്നിഹിതനായിരുന്നു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികൾ സംസ്ഥാനത്ത് പൂർണ്ണമായും ലഭിക്കുന്നില്ല. ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയിൽ കൈമാറാത്ത സംസ്ഥാനസർക്കാർ നടപടിയാണതിന് തടസ്സം. ഒരു എം.പി.യോ എം.എൽ.എ.യോ പോലും കേരളത്തിൽ നിന്ന് ബി.ജെ.പി.ക്ക് കിട്ടിയില്ലെങ്കിലും വികസനത്തിൽ ഒരു അനീതിയും കേന്ദ്രസർക്കാർ കാണിച്ചിട്ടില്ല. വികസനം തുല്യമായി എല്ലായിടത്തും എത്തണമെന്ന നയം കൊണ്ടാണതെന്നും ശോഭ കരന്ത്‌ലജെ വ്യക്തമാക്കി. അതേസമയം, കേന്ദ്രാവഗണനയെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് വി മുരളീധരൻ അഭിപ്രായപ്പെട്ടു.

Read Also: നിശബ്ദ കൊലയാളിയായ അണ്ഡാശയ കാന്‍സറിന്റെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button