Latest NewsIndiaNewsCrime

മണിപ്പുരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്ന് അക്രമികൾ സൈന്യത്തിന്റെ പിടിയിൽ

ഇംഫാൽ: മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികൾ പിടിയിൽ. ഇവരിൽനിന്ന് ചൈനീസ് നിർമ്മിത ആയുധങ്ങൾ കണ്ടെത്തി. സംഘർഷം തുടരുന്ന മണിപ്പുരിൽ 3 ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നതായി അറിയിച്ചിരുന്നു. ഇതിന് മുൻപേയാണ് സൈന്യം അക്രമികളെ പിടികൂടിയത്.

ഇംഫാലിൽ സിറ്റി കൺവെൻഷൻ സെന്റർ പ്രദേശത്ത് സംശയകരമായ നിലയിൽ നാലുപേർ കാറിൽ യാത്ര ചെയ്യുന്നുണ്ടെന്നു സുരക്ഷാസേനയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അക്രമികൾ പിടിയിലായത്.

കര്‍ശന വ്യവസ്ഥകള്‍ ഉണ്ടായിട്ടും ഗള്‍ഫില്‍ നിന്ന് ഓരോ ദിവസവും എത്തുന്നത് കിലോക്കണക്കിന് സ്വര്‍ണം

കാർ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ അക്രമികൾ കടന്നുകളഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേരെ സൈന്യം പിന്തുടർന്ന് പിടികൂടി. ഇവരിൽ നിന്ന് ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ എന്നിവയും ഇൻസാസ് റൈഫിൾ ഉൾപ്പെടെയുള്ളവയും കണ്ടെടുത്തു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പുരിൽ എത്തുന്ന അമിത് ഷാ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായി ശനിയാഴ്ച കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ മണിപ്പുരിലെത്തി ക്രമസമാധാനനില വിലയിരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button