രാജ്യത്ത് ഭക്ഷ്യധാന്യ ഉൽപ്പാദനം കുത്തനെ ഉയർന്നു. കേന്ദ്ര കൃഷി, കാർഷികക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 കാർഷിക വർഷത്തിൽ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 330.5 ദശലക്ഷം ടണ്ണായാണ് ഉയർന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 15 ദശലക്ഷം ടണ്ണിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ നേരിയ തോതിൽ പ്രതികൂലമായെങ്കിലും, അവ ഉൽപ്പാദനത്തെ ബാധിച്ചിരുന്നില്ല.
ഭക്ഷ്യധാന്യങ്ങളിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ചത് അരിയിൽ നിന്നാണ്. 2022-23 കാലയളവിൽ അരിയുടെ ആകെ ഉൽപ്പാദനം 135.5 ദശലക്ഷം ടണ്ണാണ്. കൂടാതെ, 112.7 ദശലക്ഷം ടൺ ഗോതമ്പും, 35.9 ദശലക്ഷം ടൺ ചോളവും ഇക്കാലയളവിൽ ഉൽപ്പാദിപ്പിച്ചു. ഗോതമ്പ് ഉൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് മില്യൺ ടൺ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
Also Read: കൂടുതൽ രാജ്യങ്ങളിലേക്ക് ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് എത്തി, സേവനങ്ങൾ അതിവേഗത്തിൽ വ്യാപിപ്പിച്ച് ഓപ്പൺ എഐ
2021-22 വിള വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ പയറുവർഗങ്ങളുടെയും, ധാന്യങ്ങളുടെയും ഉൽപ്പാദനം ഉയർന്നിട്ടുണ്ട്. ഭക്ഷ്യധാന്യേതര വിഭാഗങ്ങളിൽ എണ്ണക്കുരുക്കൾ 41 മില്യൺ ടണ്ണാണ് ഉൽപ്പാദിപ്പിച്ചത്. 2021-22 ലെ ഉൽപ്പാദനത്തെക്കാൾ 3 മെട്രിക് ടൺ കൂടുതലാണ്. കൂടാതെ, സോയാബീൻ ഉൽപ്പാദനം 10.2 മെട്രിക് ടണ്ണായും, കടുക് ഉൽപ്പാദനം 12.4 മെട്രിക് ടണ്ണായും ഉയർന്നു.
Post Your Comments