കോട്ടയം: കുമാരനല്ലൂരില്‍ ടോറസ് ലോറിയില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്കും ജീവന്‍ നഷ്ടമായത് ബൈക്കിന്റെ അമിത വേഗത്തെ തുടര്‍ന്ന്. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂക്ക് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 20,23 വയസുകാരാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിന്റെ അമിത വേഗതയിലുള്ള വരവ് കണ്ട് ടോറസ് ലോറി ഒഴിഞ്ഞു മാറാനും ശ്രമിച്ചിരുന്നു. എന്നാല്‍ ലോറിയുടെ ഒരു വശത്ത് ഇടിച്ചാണ് അപകടം ഉണ്ടായത്. ‘വെടിപൊട്ടും പോലൊരു ശബ്ദം കേട്ടാണു പുറത്തിറങ്ങി നോക്കിയത്. അപകടസ്ഥലത്ത് തെറിച്ചുവീണു കിടക്കുകയായിരുന്നു മൂന്നുപേരും’ – അപകടമുണ്ടായ മില്ലേനിയം ജംഗ്ഷനില്‍ കട നടത്തുന്ന സജി ലൂക്കോസ് പറയുന്നു.
മൂന്ന് പേര്‍ക്കും ആ സമയം അനക്കമുണ്ടായിരുന്നില്ല. ഉടന്‍തന്നെ 2 ഓട്ടോയും ഒരു കാറും തടഞ്ഞുനിര്‍ത്തി അവയിലാണു മുഹമ്മദ് ഫാറൂഖിനെയും ആല്‍വിനെയും പ്രമിനെയും കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതത്തെത്തുടര്‍ന്ന് മൂന്ന് പേരും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചു. ബൈക്ക് നേരെ വരുന്നതുകണ്ട് ലോറി റോഡിന്റെ വശത്തേക്ക് ഒതുക്കിയതായി ലോറി ഡ്രൈവര്‍ കുമരകം കണ്ണാടിച്ചാല്‍ സ്വദേശി അനൂപ് ബാലകൃഷ്ണന്‍ പൊലീസിനോടു പറഞ്ഞു.
മറ്റക്കര പാദുവയില്‍ നിന്ന് ലോഡുമായി അയ്മനം പുലിക്കുട്ടുശേരി പുത്തന്‍തോടിലേക്ക് പോകുകയായിരുന്നു ലോറി. സക്കീറും ജാസ്മിനുമാണു മുഹമ്മദ് ഫാറൂഖിന്റെ മാതാപിതാക്കള്‍. സഹോദരങ്ങള്‍: ഫാത്തിമ, ഫൈറോസ്. ബാബുവും ഷേര്‍ളിയുമാണ് ആല്‍വിന്റെ മാതാപിതാക്കള്‍. സഹോദരങ്ങള്‍: അനീഷാ ബാബു, അലന്‍ ബാബു. ആല്‍വിന്റെ സംസ്‌കാരം ഇന്നു 4നു തെള്ളകം സെന്റ് മേരീസ് പള്ളിയില്‍. പ്രദീപ് മാണിയും മഞ്ജുവുമാണു പ്രവീണിന്റെ മാതാപിതാക്കള്‍. സഹോദരന്‍: പ്രദിന്‍.
Post Your Comments