ബ്രേക്ക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാം സ്പെഷ്യൽ മുട്ട ദോശ

പല രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കിയാലോ. വേ​ഗത്തിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ മുട്ട ​ദോശ.

ആവശ്യമുള്ള സാധനങ്ങൾ

ദോശമാവ് – 2 കപ്പ്

കാരറ്റ് – 2 എണ്ണം( ചെറുതായി അരിഞ്ഞത്)

ചെറിയ ഉള്ളി – 5 എണ്ണം

പച്ചമുളക് – 2 എണ്ണം

ഇഞ്ചി – ഒരു ചെറിയ കഷ്ണം

തക്കാളി – 1 എണ്ണം

മുട്ട – 2 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

ക്രഷ്ഡ് ചില്ലി – 1 ടീസ്പൂൺ

Read Also : തനിച്ച് താമസിച്ചിരുന്ന വ​യോ​ധി​ക​ൻ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

തയ്യാറാക്കുന്ന വിധം

ആദ്യം ദോശ മാവ് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞ് ബൗളിൽ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക. ദോശക്കല്ല് ചൂടാകുമ്പോൾ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തുക.

ശേഷം മിക്സ് ചെയ്ത് വച്ചിരിക്കുന്ന മുട്ടക്കൂട്ട് ദോശയ്ക്ക് മുകളിൽ ഒഴിക്കുക. ശേഷം അതിന് മുകളിൽ ക്രഷ്ഡ് ചില്ലി വിതറി അടച്ച് വച്ച് വേവിക്കുക. രുചികരമായ സ്പെഷ്യൽ മുട്ട ദോശ തയ്യാർ.

Share
Leave a Comment