KeralaLatest NewsNews

പ്ലസ് വൺ പ്രവേശനം: ഏകജാലകം വഴി ജൂൺ രണ്ട് മുതൽ ഒൻപത് വരെ അപേക്ഷിക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം

സപ്ലിമെന്ററി അലോട്ട്മെന്റ് ഉൾപ്പെടെയുള്ളവ പ്രസിദ്ധീകരിച്ച ശേഷം ഓഗസ്റ്റ് നാലിനാണ് പ്രവേശന നടപടികൾ അവസാനിപ്പിക്കുക

സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ രണ്ട് മുതൽ ആരംഭിക്കും. ഏകജാലകം വഴി ജൂൺ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയായി ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

ജൂൺ 13ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതാണ്. തുടർന്ന് ജൂൺ 19ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനാണ് ഉണ്ടാവുക. മുഖ്യ ഘട്ടത്തിൽ ഉൾപ്പെടെ മൂന്ന് അലോട്ട്മെന്റുകളാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കിയ ശേഷം ജൂലൈ അഞ്ചിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

Also Read: മൂന്ന് സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തിയ സീരിയല്‍ കില്ലറിന് ശിക്ഷ വിധിച്ച് കോടതി

സപ്ലിമെന്ററി അലോട്ട്മെന്റ് ഉൾപ്പെടെയുള്ളവ പ്രസിദ്ധീകരിച്ച ശേഷം ഓഗസ്റ്റ് നാലിനാണ് പ്രവേശന നടപടികൾ അവസാനിപ്പിക്കുക. സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഏഴ് ജില്ലകളിലെ ഗവൺമെന്റ് സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗം ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button