Latest NewsNewsIndia

മണിപ്പൂർ സംഘർഷം: മുൻ ഡെപ്യൂട്ടി സ്പീക്കറുടെ അറസ്റ്റ് രേഖപ്പെടുത്തി

ദിവസങ്ങളോളം നീണ്ടുനിന്ന സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിച്ചിരുന്നു

മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും, മണിപ്പൂർ  നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ തെൽവം തംഗ്സലാഗ് ഹവോകിപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണിപ്പൂരിൽ കഴിഞ്ഞ ദിവസം ആവർത്തിച്ച അക്രമവും തീവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിലായത്. ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിൽ തോക്കുധാരികളായ രണ്ട് പേർക്കും ഒപ്പം എത്തിയ ഹവോകിപ് ഒരു സമുദായത്തിലെ സ്ത്രീകളെ ഉൾപ്പെടെയുള്ള കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് കഴിഞ്ഞ ദിവസം മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്. ഇന്നലെയാണ് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ദിവസങ്ങളോളം നീണ്ടുനിന്ന സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂ ചെക്കോൺ മേഖലയിൽ അക്രമം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ഈ മേഖലയിൽ സൈന്യത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. പുതുതായി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കർഫ്യൂ പിൻവലിച്ചിട്ടില്ല. രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് കർഫ്യൂ. നിലവിൽ, അക്രമ ബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്തിട്ടുണ്ട്.

Also Read: ആ​​​ഡം​​​ബ​​​ര ബൈ​​​ക്കി​​​ൽ ക​​​റ​​​ങ്ങി എം​​​ഡി​​​എം​​​എ വിൽപന : രണ്ട് യുവാക്കൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button