Latest NewsNewsIndia

വിദ്വേഷ പ്രസംഗ കേസ്: അസം ഖാനെ വെറുതെവിട്ടു

ലക്നൗ: വിദ്വേഷ പ്രസംഗ കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെ വെറുതെവിട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അദ്ദേഹം നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളെത്തുടർന്നാണ് അസം ഖാനെതിരെകേസെടുത്തത്.

സംഭവത്തിൽ 2022 ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ കോടതി, അസംഖാനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഈ ഉത്തരവിനെതിരെ അദ്ദേഹം എംപി എംഎല്‍എ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി.

ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ: പിണറായി വിജയന് ജന്മദിനാംശസകൾ നേർന്ന് എം കെ സ്റ്റാലിൻ

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (പൊതു ദ്രോഹത്തിന് വഴിയൊരുക്കുന്ന പ്രസ്താവന), 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 125 എന്നിവ പ്രകാരമായിരുന്നു അസംഖാനെ രാംപൂര്‍ കോടതി ശിക്ഷിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button