Latest NewsKeralaNews

രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ദീർഘ വീക്ഷണത്തോടെയല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ദീർഘ വീക്ഷണത്തോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അശാസ്ത്രീയ നികുതി പരിഷ്‌കാരം നേരിട്ട് ബാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും വ്യാപാര സമൂഹം അത് അനുഭവിക്കുകയാണ്. ഭക്ഷ്യ പദാർത്ഥങ്ങൾക്ക് പോലും ജിഎസ്ടി ഏർപ്പെടുത്തുന്നു. കേരളം ഉൾപ്പെടെ അശാസ്ത്രീയത എതിർത്തിരുന്നു. അതെല്ലാം മറച്ചു വെച്ചാണ് കേരളം ചേർന്നാണ് നികുതി കൂട്ടിയത് എന്ന പ്രചാരണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ജമ്മുവിലെ തിരുപ്പതി ബാലാജി ക്ഷേത്രം അടുത്ത മാസം ഭക്തർക്കായി തുറന്നുകൊടുക്കും, നിർമ്മാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ

പ്രതിസന്ധികൾക്കിടയിലും നികുതി പരിഷ്‌കരണത്തിനും ധനകാര്യ മാനേജ്‌മെന്റിനും സംസ്ഥാന സർക്കാരിന് സാധിച്ചു. ആഭ്യന്തര ഉൽപാദനം 12 ശതമാനം വളർച്ച രേഖപ്പെടുത്തി. കേരളം വ്യവസായ സൗഹൃദ അന്തരീക്ഷം അല്ലെന്ന പ്രചാരണത്തിന് പുറകിൽ നിക്ഷിപ്ത താല്പര്യക്കാരാണ്. അത്തരം പ്രചാരണം നടത്തുന്നത് ഇവിടെ നിക്ഷേപം നടത്തിയവരല്ല. കേരളത്തെ ഇകഴ്ത്തി കാട്ടാൻ വേണ്ടി മാത്രമാണിത്. ഇതെല്ലാം കേരള വിരുദ്ധ പ്രചാരണമാണ്. ബഹുരാഷ്ട്ര കമ്പനികൾ വരെ നിക്ഷേപത്തിന് എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചു. വെറും 7 വർഷം കൊണ്ട് പ്രചാരത്തിൽ ഉള്ള കറൻസിയാണ് പിൻവലിച്ചത്. കറൻസി ശക്തമല്ലെന്നതിന്റെ തെളിവാണത്. കറൻസി ശക്തമായാൽ മാത്രമെ സമ്പദ് വ്യവസ്ഥ ശക്തമായി നിലനിൽക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: പിരിച്ചുവിടൽ നടപടികളുമായി ജിയോ മാർട്ട് രംഗത്ത്, ഒമ്പതിനായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button