പുരസ്കാര നിറവിൽ പ്രമുഖ സ്വകാര്യമേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. മികച്ച ഉപഭോക്തൃ സേവനങ്ങൾ നൽകുന്നതിൽ ഇത്തവണ രണ്ട് പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്കിനെ തേടിയെത്തിയത്. സിംഗപ്പൂരിൽ നടന്ന ആറാമത് ഡിജിറ്റൽ സിഎക്സ് അവാർഡ്സിൽ ‘ഔട്ട്സ്റ്റാൻഡിംഗ് ഡിജിറ്റൽ സിഎക്സ് എസ്ഇംഇ ലോൺസ്’ വിഭാഗത്തിലാണ് ആദ്യ പുരസ്കാരം ലഭിച്ചത്. സിംഗപ്പൂർ ആസ്ഥാനമായ ദി ഡിജിറ്റൽ ബാങ്കറാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
ബാങ്ക് അവതരിപ്പിച്ച ജിഎസ്ടി അടിസ്ഥാനമാക്കിയുള്ള അതിവേഗ ബിസിനസ് വായ്പ ഡിജിറ്റൽ സേവനം ഇതിനോടകം ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ സേവനത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. എസ്ഐബി നേടുന്ന രണ്ടാമത് അന്തർദേശീയ പുരസ്കാരം കൂടിയാണിത്. കൂടാതെ, കാർഷിക ഉപഭോക്താക്കൾക്കായി മൈക്രോ എൽഒഎസ് അവതരിപ്പിച്ചതിന് പതിമൂന്നാമത് ഫിനോവിറ്റി അവാർഡും സൗത്ത് ഇന്ത്യൻ ബാങ്കിന് ലഭിച്ചിട്ടുണ്ട്.
Also Read: വാടക വീട്ടിൽ ഡോക്ടർ ജീവനൊടുക്കിയ നിലയിൽ : മരിച്ചത് വിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് എഴുതിവച്ച്
Post Your Comments