റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ യാർഡ്, ആലുവ- അങ്കമാലി സെക്ഷൻ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണിയും, മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിൽ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നതിനെ തുടർന്നാണ് മൂന്ന് ദിവസത്തേക്ക് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ, ഇന്ന് 15 ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തു. കൂടാതെ, നാളെയും മറ്റന്നാളും ഏതാനും ട്രെയിൻ സർവീസുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്.
ഇന്ന് പൂർണമായും റദ്ദ് ചെയ്ത ട്രെയിനുകൾ
കൊച്ചുവേളി– ലോകമാന്യ ടെർമിനസ് ഗരീബ്രഥ് എക്സ്പ്രസ് (12202), നാഗർകോവിൽ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650), കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349), തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343), കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06768), കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06778),
എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് (06441), കായംകുളം – എറണാകുളം–കായംകുളം മെമു എക്സ്പ്രസ് (16310/16309), കൊല്ലം – കോട്ടയം– കൊല്ലം മെമു സ്പെഷൽ (06786/06785), എറണാകുളം – കൊല്ലം മെമു സ്പെഷൽ (06769), കായംകുളം – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06450), എറണാകുളം – ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷൽ (06015), ആലപ്പുഴ – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06452).
ആലപ്പുഴയിലൂടെ വഴിതിരിച്ചു വിടുന്ന ട്രെയിനുകൾ
ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി – ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം – ചെനൈ മെയിൽ, നാഗർകോവിൽ – ഷാലിമാർ എക്സ്പ്രസ്, തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചുവിട്ടിട്ടുണ്ട്.
നാളെ റദ്ദ് ചെയ്ത ട്രെയിനുകൾ
ലോകമാന്യ തിലക് ടെർമിനസ് – കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201), നിലമ്പൂർ– കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350), മധുര – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (16344).
Post Your Comments