
കൊച്ചി: ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ പ്രണയ ജോഡികളാണ് സുരേഷും, സുമലത ടീച്ചറും. ഈ റോളുകള്‍ അഭിനയിച്ച നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും വിവാഹിതരാകുകയാണ്. ചിത്രയും രാജേഷും ഒരുമിച്ചുള്ള സേവ് ദ ഡേറ്റ് വീഡിയോ ശ്രദ്ധേയമാകുന്നു. അലോഷിയുടെ ആദംസ് ആലപിച്ച ചൂണ്ടലാണ് ചുണ്ടിലാണ് എന്ന ഗാനത്തിന് ചുവടുവയ്ച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. രാജേഷാണ് വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മെയ് 29നാണ് വിവാഹം.
ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചര്‍ എന്നീ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരും ഡാന്‍സ് കളിക്കുന്നത് അടക്കം ഉള്ള മനോഹരമായ ഗാനം ഉള്‍പ്പെടുന്നതാണ് സേവ് ദി ഡേറ്റ് വീഡിയോ. ഗായകന്‍ അലോഷിയാണ് വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്‌ച നിശ്ചയമെന്ന ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഇദ്ദേഹമായിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലും രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments