Latest NewsNewsBusiness

മുത്തൂറ്റ് ക്യാപിറ്റൽ: നാലാം പാദഫലങ്ങളിൽ മികച്ച മുന്നേറ്റം, അറ്റാദായം ഉയർന്നു

കമ്പനിയുടെ മൊത്തം വരുമാനം മാർച്ച് പാദത്തിൽ 115.5 കോടി രൂപയായാണ് ഉയർന്നത്

മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിന്റെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 25.95 കോടി രൂപയായാണ് രേഖപ്പെടുത്തിയത്. 2022 മാർച്ച് പാദത്തിൽ കമ്പനിയുടെ നഷ്ടം 151.8 കോടി രൂപയായിരുന്നു. അതിനാൽ, ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ മുത്തൂറ്റ് ക്യാപിറ്റൽ സർവീസസിന് സാധിച്ചിട്ടുണ്ട്.

കമ്പനിയുടെ മൊത്തം വരുമാനം മാർച്ച് പാദത്തിൽ 115.5 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിലെ വരുമാനം 108.6 കോടി രൂപയായിരുന്നു. മൊത്തം ചെലവ് 2022 മാർച്ച് പാദത്തിലെ 312.32 കോടി രൂപയിൽ നിന്നും ഇത്തവണ 78.56 കോടി രൂപയായാണ് ചുരുങ്ങിയത്. 2022- 23 സാമ്പത്തിക വർഷത്തിലെ മൊത്തം അറ്റാദായം 78.67 കോടി രൂപയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 161.94 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

Also Read: പൊന്നമ്പല മേട്ടിൽ പൂജ നടത്തിയ സംഭവം: ഇടനിലക്കാരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button