പ്രമേഹം വന്നു കഴിഞ്ഞാല്‍ പിന്നെ നിയന്ത്രിക്കുക മാത്രമാണ് വഴി. പൂര്‍ണ്ണമായും പ്രമേഹം മാറുക അസാധാരണമാണ്. കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ പല അവയവങ്ങളെയും ഇത് ബാധിക്കും.
പ്രമേഹം നിയന്ത്രിക്കാനായി പരീക്ഷിക്കാവുന്ന ഒന്നാന്തരം നാട്ടുവൈദ്യമാണ് നെല്ലിക്കാ ജ്യൂസ്. പ്രത്യേക രീതിയിലാണ് ഇത് തയ്യാറാക്കുന്നത്.
Read Also : ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കും: അറിയിപ്പുമായി കെഎസ്ആർടിസി
ഇതിനായി രണ്ടു നെല്ലിക്ക കുരു കളഞ്ഞ് എടുക്കുക. ഇതും ഒരു കഷ്ണം ചെറിയ ഇഞ്ചി തൊലി കളഞ്ഞത്, ഒരു തണ്ട് കറിവേപ്പില തണ്ടു നീക്കി ഇലകള്‍ മാത്രം, പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ചത് എന്നിവ ചേര്‍ത്ത് നല്ലതു പോലെ അരച്ചെടുക്കുക. ഇതില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് അല്‍പം മഞ്ഞള്‍പ്പൊടിയും രുചിയ്ക്ക് ലേശം ഉപ്പും ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇത് വെറും വയറ്റിലെങ്കില്‍ കൂടുതല്‍ ഗുണകരമാണ്.
Post Your Comments