റായ്പൂർ: മകളെ മുസ്ലീം യുവാവിന് വിവാഹം കഴിച്ചു നൽകാനുള്ള തീരുമാനത്തിൽ നിന്നും ബിജെപി നേതാവ് പിന്മാറി. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാൻ യശ്പാൽ ബെനമാണ് മകളുടെ വിവാഹം മാറ്റിവെച്ചത്. ബിജെപി നേതാവിന്റെ മകളെ വിവാഹം കഴിക്കുന്നത് മുസ്ലീം യുവാവാണ് എന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യശ്പാൽ മകളുടെ വിവാഹം മാറ്റിവെക്കാൻ തീരുമാനിച്ചത്.
യശ്പാലിന്റെ മകളുടെ വിവാഹ കാർഡിന്റെ ഫോട്ടോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്നവരും എതിരാളികളും യശ്പാലിനെ വിമർശിച്ചു. തന്റെ മകളുടെ സന്തോഷത്തിനായി ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചു കൊടുക്കാൻ ആലോചിച്ചതായി യശ്പാൽ ബെനം ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
വിവാഹത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധം കണക്കിലെടുത്ത് വിവാഹം മാറ്റിവച്ചതായി അദ്ദേഹം പറഞ്ഞു. ഈ മാസം 28നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. മുസ്ലീം യുവാവുമായുള്ള വിവാഹം ഉറപ്പിച്ചതിൽ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകൾ ഝന്ദ ചൗക്കിൽ യശ്പാലിന്റെ കോലം കത്തിച്ചിരുന്നു. വിഎച്ച്പി, ഭൈരവസേന, ബജ്‌റംഗദൾ തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
Post Your Comments