KeralaLatest NewsNews

‘ഇവിടുത്തെ നഴ്സുമാർ ശരിയല്ല, അമ്മ എന്നെ രണ്ടു ദിവസത്തിനകം ഇവിടെ നിന്ന് കൊണ്ടുപോകണം’: സുബിയുടെ അമ്മ

കൊച്ചി: അവതാരകയും നടിയുമായ സുബി സുരേഷിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കരൾ രോഗത്തെ തുടർന്നായിരുന്നു സുബി അന്തരിച്ചത്. സുബി അവസാനമായി ചിത്രീകരിച്ച പല വ്‌ളോഗുകളും സോഷ്യൽ മീഡിയകളിൽ അപ്ലോഡ് ചെയ്യണമെന്നതായിരുന്നു താരത്തിന്റെ അവസാന ആഗ്രഹമെന്നും, അത് താൻ ചെയ്തുവെന്നും വെളിപ്പെടുത്തി സഹോദരൻ സുരേഷ് രംഗത്ത് വന്നിരുന്നു.

കരൾമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയായിരുന്നു സുബി മരണത്തിന് കീഴടങ്ങിയത്. വിവാഹത്തിനായി ഒരുങ്ങവേയായിരുന്നു മരണം. രോഗം ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിലെത്തി സുബി ചികിത്സ തേടിയത്. പിന്നീട് നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. 41 വയസ്സുകാരിയായ സുബി കഴിഞ്ഞ 25 വർഷത്തിലേറെയായി മലയാളികൾക്ക് സ്ഥിരം സുപരിചിതയായി നിറഞ്ഞുനിന്ന താരമായിരുന്നു. തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് സുബി ഒരിക്കൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ആദ്യമായി സുബിയുടെ മരണശേഷം ഒരു ടെലിവിഷൻ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സുബിയുടെ അമ്മ. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ അമ്മയും മകളും എന്ന ഷോയിൽ എത്തിയപ്പോൾ സുബിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നമുക്കൊരു വീടുണ്ട് അത് വിറ്റിട്ടാണെങ്കിലും ഞാൻ നിന്നെ ചികിത്സിക്കും എനിക്ക് നിന്നെ തിരിച്ചു കിട്ടിയാൽ മതി നീ ധൈര്യമായിരിക്ക് നിന്നെ ഞാൻ ഇവിടെ നിന്ന് കൊണ്ടുപോയിരിക്കും എന്നൊക്കെ താൻ അവളോട് പറഞ്ഞിരുന്നതായി അമ്മ ഓർത്തെടുക്കുന്നു. ഇവിടെത്തെ നേഴ്സുമാർ ശരിയല്ലെന്നും ഫുഡും പ്രശ്നമാണ് അമ്മ എന്നെ രണ്ടു ദിവസത്തിനകം ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് സുബി പറഞ്ഞിരുന്നു. പക്ഷേ ആ രണ്ടാം ദിവസം അവൾ വന്നത് നടന്നല്ല കിടന്നാണെന്നും സുബിയുടെ അമ്മ കണ്ണീരോടെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button