Latest NewsKeralaNews

സവാദിനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാരനെ അനുമോദിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കാണിച്ച ആത്മാര്‍ത്ഥതയും കരുതലും കേരള പോലീസ് കണ്ട് പഠിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവിനെതിരെ പോലീസ് കേസെടുത്ത സംഭവത്തിലാണ് പ്രതികരണവുമായി സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയത്. കെഎസ്ആര്‍ടിസി ബസില്‍ യുവനടിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ പിടികൂടുന്നതില്‍ നിര്‍ണായകമായത് കണ്ടക്ടറുടെ ഇടപെടലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ഇടപെടലിനെ പുകഴ്ത്തി രംഗത്ത് വന്നത്.

കെഎസ്ആര്‍ടിസി അങ്കമാലി ഡിപ്പോയിലെ കണ്ടക്ടറും സിപിഎം കുന്നുകര മുന്‍ ജെബിഎസ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ പ്രദീപാണ് നിര്‍ണായ ഇടപെടലിലൂടെ പരാതിക്കാരിയായ യുവതിക്ക് പിന്തുണ നല്‍കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

 

‘കംപ്ലൈന്റ് ഉണ്ടോ? ഈ ചോദ്യം ചോദിക്കാനും ഉടന്‍ നടപടിയെടുക്കാനും ഈ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കാണിച്ച ആത്മാര്‍ത്ഥതയും കരുതലും കേരള പോലീസ് കൂടി പഠിക്കണം . രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദമുണ്ടെങ്കില്‍ മാത്രമേ പരാതിയുടെ റെസിപ്റ്റ് പോലും ഇന്നും പോലീസ് സ്റ്റേഷനുകളില്‍ നല്‍കുന്നുള്ളൂ . എഫ്ഐആര്‍ ഇടാനും നടപടിയെടുക്കാനും സ്റ്റേഷന് ചുറ്റും ശയന പ്രദക്ഷിണം നടത്തണം. ശമ്പളവും പെന്‍ഷനും ഒന്നും കൊടുത്തില്ലെങ്കിലും ഇന്ന് കേരളത്തിന്റെ മുഴുവന്‍ സ്‌നേഹവും കെഎസ്ആര്‍ടിസിക്കാര്‍ക്കുള്ളതാണ്’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button