Latest NewsKeralaNews

കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ മരിച്ചു: പ്രതി കസ്റ്റഡിയില്‍

ആലപ്പുഴ: കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പ്രകാശൻ(68) ആണ് മരിച്ചത്. കായംകുളം ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനായിരുന്നു മരിച്ച പ്രകാശൻ.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് പ്രകാശന് നേരേ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയായ ഐക്യ ജങ്ഷൻ സ്വദേശി ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു പ്രകോപനവുമില്ലാതെയാണ് ഷാജഹാൻ ബാറിലെ സുരക്ഷാ ജീവനക്കാരനെ കുത്തിപരിക്കേൽപ്പിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

അതേസമയം, പ്രതി ഷാജഹാൻ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നതായാണ് പോലീസ് പറയുന്നത്. മാനസികവിഭ്രാന്തി കാണിക്കുന്നതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട പ്രകാശൻ വിമുക്തഭടനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button