ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മ്യൂച്വൽ ഫണ്ടുമായി എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് രംഗത്ത്. പ്രതിരോധ രംഗത്തെ ലാർജ് ക്യാപ്, സ്മാൾ ക്യാപ് ഓഹരികളിൽ വളർച്ച സാധ്യത ഉള്ളവയിലാണ് കൂടുതൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രതിരോധ രംഗത്തെ പ്രമുഖ കമ്പനികളുടെ ഓഹരികളിലും, അനുബന്ധ സ്ഥാപനങ്ങളിലെ ഓഹരികളിലുമാണ് ഈ ഫണ്ടിൽ ലഭിക്കുന്ന തുക നിക്ഷേപിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
പ്രതിരോധം രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലയായതിനാൽ കൂടുതൽ വിപുലീകരണത്തിനും ലക്ഷ്യമിടുന്നുണ്ട്. എയ്റോ സ്പേസ്, പ്രതിരോധം, സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികൾ, കപ്പൽ നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നത്. അതേസമയം, ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതികൾ പ്രതിരോധ രംഗത്തെ നിക്ഷേപം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് എച്ച്ഡിഎഫ്സി അസറ്റ് അറിയിച്ചിട്ടുണ്ട്.
Also Read: ഹിന്ദുയിസത്തിന് വേണ്ടി ദേശവിരുദ്ധർക്കെതിരെ സംസാരിച്ചതിനാൽ നഷ്ടമായത് 40 കോടി രൂപ: കങ്കണ റണാവത്ത്
Post Your Comments