ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ അദാനി കേസിൽ അന്വേഷണം നടത്താൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സുപ്രീംകോടതി സാവകാശം നൽകി. റിപ്പോർട്ടുകൾ പ്രകാരം, അന്വേഷണം നടത്താൻ മൂന്ന് മാസത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ, ഓഗസ്റ്റ് 14 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. അദാനി വിഷയത്തിൽ ആറ് മാസം കൂടി സാവകാശം നൽകണമെന്ന് സെബി ആവശ്യപ്പെട്ടിരുന്നെങ്കിലും, മൂന്ന് മാസം മാത്രമാണ് സുപ്രീം കോടതി അനുവദിച്ചിട്ടുള്ളത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഈ കേസിലെ അടുത്ത ബാച്ച് ഹർജികൾ ജൂലൈ 11നാണ് പരിഗണിക്കുക. ഓഹരികൾ സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി 11 വിദേശ രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായാണ് ആറ് മാസത്തെ സാവകാശം ആവശ്യപ്പെട്ടത്. ഓഹരി വിപണിയിൽ കോളിളക്കങ്ങൾ സൃഷ്ടിച്ച ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ജനുവരി 24 നാണ് പുറത്തുവിട്ടത്.
Also Read: പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ
Post Your Comments