തിരുവനന്തപുരം: സംസ്ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിൻ വെന്റിങ് മെഷീനുകൾ സ്ഥാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതി ഉടൻ തന്നെ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജൂൺ ഒന്നിനാണ് വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ മെയ് 27ന് പൂർത്തിയാക്കും. സ്കുളുകളിൽ ലഹരി ഉപയോഗിക്കുന്നതിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Post Your Comments