എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത്. മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച വാസ്തു ശാസ്ത്രം എന്തുകൊണ്ടാകും കന്നിമൂലക്ക് മാത്രം ഒരസുരനെ അധിപനായി നിശ്ചയിച്ചത്? അത് കൊണ്ട് തന്നെ മറ്റ് ദിക്കുകളില്‍ നിന്ന് കന്നിമൂലക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നു, കന്നിമൂല ഉയര്‍ന്നാലും, താഴ്ന്നാലും ഗുണമായാലും ദോഷമായാലും ഫലം വളരെപ്പെട്ടെന്ന് അനുഭവയോഗ്യമാകും.
അതിനാൽ ദിക്ക് താഴ്ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക. കുളമോ, കിണറോ, അഴുക്കുചാലുകളോ, കക്കൂസ് ടാങ്കുകളോ, മറ്റ് കുഴികളോ ഒന്നും തന്നെ ഈ ദിക്കില്‍ വരാന്‍ പാടില്ല. പ്രത്യേകിച്ച് കന്നിമൂലയില്‍ ശൌചാലയം പണിയരുത് എന്നുതന്നെയാണ് ശാസ്ത്രം പറയുന്നത് ഇതിന് കാരണം ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയിൽ നിന്നു വടക്കു കിഴക്കേ മൂലയിലേക്കാണ് (ഈശാനകോൺ) ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊർജത്തെ മലിനമാക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് വാസ്തു ശാസ്ത്രം ഈ ദിക്കിന് ഇത്രയേറെ പ്രാധാന്യം കല്‍പ്പിചിട്ടുള്ളത് എന്നകാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകേണ്ടതില്ല.
കന്നിമൂലയ്ക്ക് നേരത്തെ പറഞ്ഞ പോലെ മലീമസമായാല്‍ ഗൃഹത്തില്‍ വസിക്കുന്നവരുടെ മാന്യത, ധനം, ഉയര്‍ച്ച എന്നിവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുകയും, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹം മൂത്ത് കുടുംബത്തകര്‍ച്ചയുണ്ടാകുകയും ചെയ്യും. കര്‍മ്മ മേഖല ക്രമേണ നശിക്കുമെന്ന കാര്യത്തിലും സംശയമില്ല. വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവയാണ്.
Post Your Comments