Latest NewsKeralaNews

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കുട്ടികൾക്ക് പരിചയപ്പെടുത്തും: ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: റോബോട്ടിക്‌സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ സ്‌കൂൾ തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പുകൾ വഴിയൊരുക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്‌സ്’ അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2000 സ്‌കൂളുകളിലേക്കായി 9000 റോബോട്ടിക്‌സ് കിറ്റുകൾ ലഭ്യമാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിൽ സർക്കാർ തുടക്കം കുറിച്ചിരുന്നു. ഇതിന് പുറമെ 3000 കിറ്റുകൾ കൂടി ഈ വർഷം ലഭ്യമാക്കും. കൈറ്റ് മാസ്റ്റർമാരായി പരിശീലനം നേടിയ നാലായിരം അധ്യാപകരിലൂടെ 60,000 കൈറ്റ്‌സ് അംഗങ്ങൾക്ക് നേരിട്ടും, അവരിലൂടെ 12 ലക്ഷം മറ്റ് കുട്ടികൾക്കും റോബോട്ടിക്‌സിൽ പരിശീലനം നൽകുമെന്ന് മന്ത്രി അറിയിച്ചു.

Read Also: മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവിനെ ആൾക്കൂട്ടം കൊല ചെയ്ത സംഭവം കേരളത്തിന് നാണക്കേട്: കെ സുരേന്ദ്രൻ

കേരളത്തിലെ മുഴുവൻ ക്ലാസ് മുറികളിലും ഡിജിറ്റൽ സൗകര്യം ഉറപ്പാക്കിയ സാഹചര്യത്തിൽ ഇതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനായാണ് ലിറ്റിൽ കൈറ്റ്‌സ് ഐ ടി ക്ലബ്ബുകൾ രൂപീകരിച്ചത്. ഇന്ന് രാജ്യത്തെയെന്നല്ല ലോകത്തെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായി ഈ ക്ലബ്ബുകൾ മാറിയിട്ടുണ്ട്. നൂതനാശയങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ ഇന്നവേഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഇതിനകം ലിറ്റിൽ കൈറ്റ്‌സ് പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓൺ തിങ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ സംസ്ഥാനത്തിന്റെ വികസനത്തിനും തൊഴിലവസരങ്ങൾക്കായും പ്രയോജനപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുന്നുണ്ട്. ഇതിലേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയാണ് ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പിന്റെ ലക്ഷ്യം. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ രൂപകൽപ്പന, പ്രവർത്തനം, നിർമാണം എന്നിവ മനസിലാക്കാൻ പരിശീലന ക്യാമ്പുകൾ ഉപകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Read Also: ഇവിടെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മലയാള സിനിമയുടെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു: വിനീത് ശ്രീനിവാസന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button