മലപ്പുറം: മന്ത്രി അബ്ദു റഹീമിന്റെ പ്രസംഗത്തിന് ഭീഷണി സ്വരത്തില്‍ മറുപടിയുമായി പി.കെ ബഷീര്‍. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ മന്ത്രി വി അബ്ദുറഹിമാന്റെ പ്രകോപന പ്രസംഗത്തിന് മറുപടിയെന്ന നിലയിലാണ് ലീഗ് എംഎല്‍എയായ പി.കെ ബഷീര്‍ പറഞ്ഞത്. കെ.എം ഷാജിയുടെ വീട്ടില്‍ കയറും എന്നത് മന്ത്രിയുടെ തോന്നല്‍ മാത്രമാണെന്നും, വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാകില്ലെന്നും പി.കെ ബഷീര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പ്രവര്‍ത്തകരോട് ആത്മസംയമനം പാലിക്കണം എന്നൊക്കെ പറയും. ബാക്കി പണി ഞങ്ങള്‍ക്ക് അറിയാമെന്നും പി കെ ബഷീര്‍ എംഎല്‍എ പറഞ്ഞു.
Read Also: എല്ലാ കണ്ടന്റുകളും ഇനി സൗജന്യമല്ല! പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുമായി ജിയോസിനിമ എത്തി
‘താനൂരിലേക്ക് കടന്നുവരാന്‍ മുഖ്യമന്ത്രിക്ക് ഒരാളുടേയും അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെഎം ഷാജി. വേണമെങ്കില്‍ ഞങ്ങള്‍ നിന്റെ വീട്ടില്‍ പോലും കടന്നുകയറും’, വി അബ്ദു റഹിമാന്‍ തന്റെ പ്രസംഗത്തിലൂടെ മുന്നറിയിപ്പ് നല്കി.
ലീഗിന് സ്വാധീനമുളള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന കെ എം ഷാജിയുടെ പരാമര്‍ശത്തോടായിരുന്നു വി അബ്ദുറഹിമാന്റെ മറുപടി.’മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാര്‍ട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്. ആ മുഖ്യമന്ത്രിക്ക് താനൂരിലേക്ക് കടന്നുവരാന്‍ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെഎം ഷാജി. മുസ്ലിം ലീഗിനെ തോല്‍പ്പിച്ചാണ് താനൂരില്‍ രണ്ടു തവണ ഞാന്‍ ജയിച്ചതെന്ന് ഓര്‍ക്കണം,’ മന്ത്രി പറഞ്ഞു.
Post Your Comments