Latest NewsNewsIndia

മണിപ്പൂർ സംഘർഷം: മിസോറാമിൽ അഭയം പ്രാപിച്ചത് അയ്യായിരത്തിലധികം ആളുകൾ, ഏറ്റവും കൂടുതൽ പേർ ഐസ്വാൾ ജില്ലയിൽ

ആഭ്യന്തര കലാപത്തെ തുടർന്ന് നിരവധി പേർ മണിപ്പൂരിൽ കൊല്ലപ്പെട്ടിട്ടുണ്ട്

മണിപ്പൂരിൽ ഉണ്ടായ ആഭ്യന്തര കലാപത്തെ തുടർന്ന് മിസോറാമിലേക്ക് പലായനം ചെയ്തത് അയ്യായിരത്തിലധികം ആളുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മണിപ്പൂരിലെ 5,800 ആളുകളാണ് മിസോറാമിലെ വിവിധ ജില്ലകളിലായി അഭയം പ്രാപിച്ചിരിക്കുന്നത്. മണിപ്പൂരിലെ ചിൻ-കുക്കി-മിസോ വിഭാഗത്തിൽപ്പെട്ട 5822 പേരാണ് മിസോറാമിലെ 6 ജില്ലകളിലായി പ്രവർത്തിക്കുന്ന താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത് ഐസ്വാൾ ജില്ലയിലാണ്. അതേസമയം, ആഭ്യന്തര കലാപത്തെ തുടർന്ന് നിരവധി പേർ മണിപ്പൂരിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ മെയ്തികളും ഗോത്രവർഗ്ഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മെയ് 3-ന് പട്ടികവർഗ്ഗ പദവിക്ക് വേണ്ടിയുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്.

Also Read: മു​ൻ വൈ​രാ​ഗ്യം മൂലം കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button