തീരപ്രദേശങ്ങളിൽ വീശിയടിച്ച് മോക്ക ചുഴലിക്കാറ്റ്. മോക്ക എത്തിയതോടെ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബംഗാൾ ഉൾക്കടൽ, ആർഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല.
മോക്ക അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ടതിനാൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ലക്ഷദ്വീപ് തീരത്തോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടലിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Also Read: അരിക്കൊമ്പൻ തിരികെ കേരള വനമേഖലയിൽ; ഇനിയുള്ളത് വെറും 30 കിലോമീറ്റർ ദൂരം മാത്രം
Post Your Comments