KeralaLatest NewsNews

ഇന്ത്യയെ വിഭജിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ ഉണ്ടാക്കാൻ ഇറങ്ങിയവർക്ക്‌ ആദരാജ്ഞലികൾ നേർന്ന് ജിതിൻ ജേക്കബ്

ഇന്ത്യയെ വിഭജിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ ഉണ്ടാക്കാൻ ഇറങ്ങിയവർക്ക്‌ ആദരാജ്ഞലികൾ നേരുന്ന ജിതിൻ കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. കർണാടകയിൽ ബിജെപി അധികാരത്തിൽ നിന്ന് പുറത്തായതോടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ’ ‘കട്ടിങ്ങ് സൗത്ത്’ ‘ദ്രാവിഡ ഐക്യം’ തുടങ്ങിയ വിഘടനവാദ സ്വഭാവമുള്ള അല്ലെങ്കിൽ അത്തരം ആശയങ്ങൾ പേറുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തുന്നതിനിടെയാണ് ജിതിൻ ജേക്കബിന്റെ പോസ്റ്റ്.

പച്ചയ്ക്ക് പറഞ്ഞാൽ ഇന്ത്യയെ വിഭജിച്ച് ദക്ഷിണ ഇന്ത്യ കേന്ദ്രീകരിച്ച് പുതിയ ഒരു രാജ്യം രൂപീകരിക്കുക എന്നതാണ് ഇവർ ഉദ്ദേശിക്കുന്നതെന്നും, കുറച്ചു വർഷങ്ങളായി ഈ നീക്കം നടക്കുന്നുണ്ടെന്നും ജിതിൻ ആരോപിക്കുന്നു. ഇത്തരം നീക്കത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ്‌ – ഇസ്ലാമിക മാധ്യമ പ്രവർത്തകരും, ഇസ്ലാമിക മത മൗലിക വാദികളും, സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും, കമ്മ്യൂണിസ്റ്റുകാരുമാണ് എന്നാണ് ജിതിൻ ചൂണ്ടിക്കാട്ടുന്നത്. 1948 ൽ കമ്മ്യൂണിസ്റ്റുകാർ നടപ്പാക്കാൻ നോക്കി പരാജയപ്പെട്ടത് ഇപ്പോൾ ഇസ്ലാമിക തീവ്രവാദികൾക്ക് ഒപ്പം ചേർന്ന് വേറൊരു രീതിയിൽ നടപ്പിലാക്കാൻ നോക്കുന്നുവെന്നും ജിതിൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ജിതിൻ കെ ജേക്കബ് എഴുതിയതിങ്ങനെ:

കർണാടകയിൽ ബിജെപി അധികാരത്തിൽ നിന്ന് പുറത്തായത്തോടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ’ ‘കട്ടിങ്ങ് സൗത്ത്’ ‘ദ്രാവിഡ ഐക്യം’ തുടങ്ങിയ വിഘടനവാദ സ്വഭാവമുള്ള അല്ലെങ്കിൽ അത്തരം ആശയങ്ങൾ പേറുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തുന്നുണ്ട്.
പച്ചയ്ക്ക് പറഞ്ഞാൽ ഇന്ത്യയെ വിഭജിച്ച് ദക്ഷിണ ഇന്ത്യ കേന്ദ്രീകരിച്ച് പുതിയ ഒരു രാജ്യം രൂപീകരിക്കുക എന്നതാണ് ഇവർ ഉദ്ദേശിക്കുന്നത്. കുറച്ചു വർഷങ്ങളായി ഈ നീക്കം നടക്കുന്നുണ്ട്.
ഇതിന് പിന്നിൽ കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ്‌ – ഇസ്ലാമിക മാധ്യമ പ്രവർത്തകരും, ഇസ്ലാമിക മത മൗലിക വാദികളും, സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും, കമ്മ്യൂണിസ്റ്റുകാരുമാണ്.
1948 ൽ കമ്മ്യൂണിസ്റ്റുകാർ നടപ്പാക്കാൻ നോക്കി പരാജയപ്പെട്ടത് ഇപ്പോൾ ഇസ്ലാമിക തീവ്രവാദികൾക്ക് ഒപ്പം ചേർന്ന് വേറൊരു രീതിയിൽ നടപ്പിലാക്കാൻ നോക്കുന്നു..
സത്യത്തിൽ ചിരിയാണ് വരുന്നത്. ഇന്ത്യയെ വിഭജിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ ഉണ്ടാക്കാൻ ഇറങ്ങിയവർക്ക്‌ ആദ്യമേ ആദരാജ്ഞലികൾ നേരട്ടെ.. ?
മൂവാറ്റുപുഴയിൽ നിന്ന് എറണാകുളം വരെ പോലും പോകാത്തവന്മാരാണ് ഇന്ത്യയെ വിഭജിക്കാൻ പോകുന്നത്.
ചുമ്മാ ആലോചിച്ച് ചിരിക്കാൻ ചില കാര്യങ്ങൾ പറയാം:-
ജനങ്ങളുടെ ഇടയിൽ വിഘടനവാദം വളർത്താൻ എല്ലാ വിഷയങ്ങളിലും ഹിന്ദി ബെൽറ്റ്‌ – നോൺ ഹിന്ദി ബെൽറ്റ്‌ ഇവർ എടുത്തിടും. സത്യത്തിൽ പല നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷ ഹിന്ദിയല്ല. മറാത്തി, ഗുജറാത്തി, രാജസ്ഥാനി, ഉർദു, ബോജ്പുരി, ആസാമീസ്, ബംഗാളി, തുളു, കൊങ്കിണി, ഒടിയ എന്ന് തുടങ്ങി നിരവധി പ്രാദേശിക ഭാഷകൾ ഉണ്ട്. അതേസമയം എല്ലാവർക്കും ഹിന്ദി അറിയുകയും ചെയ്യാം.
തമിഴ് നാടിന്റെ വടക്കൻ മേഖലയായ വെല്ലൂർ, വടക്കൻ കർണാടക, തെല്ലങ്കാന, ആന്ധ്ര ഇവിടെയെല്ലാം ജനങ്ങൾ ഹിന്ദി ഉപയോഗിക്കും.
അതേസമയം ഇവരുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യയിൽ’ എത്ര ഭാഷ ഉണ്ടാകും? അറബി, മലയാളം, കന്നട, തമിഴ്, തെലുങ്ക്…
ഭാഷപരമായി സാമ്യമില്ല. സ്വന്തം ഭാഷയെ കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് തമിഴരും, കന്നടികരും, തെലുങ്കരും. സാംസ്‌ക്കാരികമായി കേരളവും മറ്റു സംസ്ഥാനങ്ങളും ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്. മലയാളികൾ ഒഴികെയുള്ള മറ്റ് ദക്ഷിണ ഇന്ത്യക്കാർക്ക് അവരുടെ സംസ്ക്കാരം വിട്ടൊരു കളിയില്ല.
സാമ്പത്തീകപരമായി ഒട്ടും യോജിക്കാൻ കഴിയില്ല. ഇനിയിപ്പോൾ മതപരമായോ ജാതിപരമായോ പറ്റുമോ, അതുമില്ല.
ഇനി രാഷ്ട്രീയത്തിലേക്ക് വന്നാലോ, കർണാടകയിൽ ഒഴികെ എല്ലായിടത്തും ഭരണം കുടുംബ പാർട്ടികളാണ് (കേരളത്തിലും ഇപ്പോൾ അങ്ങനെ ആണല്ലോ ).
ആന്ധ്രയും തെലങ്കാനയും തമ്മിൽ പ്രശ്നങ്ങൾ ആണ്, കർണാടകയും തമിഴ്നാടും തമ്മിലും, കേരളവും തമിഴ്നാടും തമ്മിലും നിരവധി പ്രശ്നങ്ങൾ നിലവിലുണ്ട്.
അതൊക്കെ പോട്ടെ, ഈ പുതിയ രാജ്യത്തെ രാജാവ് ആരായിരിക്കും? കെ ഭൂതൻ രാജാവ് അല്ലെങ്കിൽ അമീർ ആയാൽ സ്റ്റാലിൻ സഹിക്കുമോ? KCR പ്രധാനമന്ത്രി ആയാൽ കെ ഭൂതൻ എന്ത് ചെയ്യും?
നിരവധി യുദ്ധങ്ങളിലൂടെ കടന്നു വന്നവരാണ് ദക്ഷിണ ഇന്ത്യക്ക് പുറത്ത് ഉള്ളവർ. അവർക്ക്‌ ഇപ്പോഴും യുദ്ധം ഒരു ഹരമാണ്. ദക്ഷിണ ഇന്ത്യക്കാർ പൊതുവെ അക്കാര്യത്തിൽ ദുർബലരാണ്. സമാധാന പ്രിയരാണ് ദക്ഷിണ ഇന്ത്യക്കാർ.
ഇനി, മുഗൾ സാമ്രാജ്യത്തെ വിറപ്പിച്ച സിഖ്കാരും, ഗൂര്ഖകളുടെ പിന്തുണയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികളും വിഭജന ആവശ്യം ഉയർത്തിയിട്ട് എന്തായി എന്ന് നമുക്ക് അറിയാം. അപ്പോഴാണ് കേരളത്തിലെ കുറച്ച് കമ്മ്യൂണിസ്റ്റ്‌ – ഇസ്ലാമിക മാധ്യമ പ്രവർത്തകരും, ബുദ്ധിജീവികളും, സുടാപ്പികളും, അന്തങ്ങളും ചേർന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് സൗത്ത് ഇന്ത്യ ഉണ്ടാക്കാൻ പോകുന്നത്. ?
കമ്മ്യൂണിസ്റ്റുകാർക്ക്‌ കേരളത്തിന്റെ ഭരണം കൂടി പോയിക്കിട്ടുന്നതോടെ ഇന്ത്യയിൽ നിന്ന് കമ്മ്യൂണിസ്റ്റ്‌ ഭീകരത പൂർണമായും തുടച്ചു നീക്കപ്പെടും.
തിരഞ്ഞെടുപ്പിൽ വിജയവും പരാജയവും ഉണ്ടാകും അത് മുതലെടുത്ത് ഇന്ത്യയുടെ പരമാധികാരത്തെ തൊട്ടു കളിക്കാൻ നോക്കിയാൽ, അങ്ങനെ ശ്രമിച്ചവർക്ക് എന്ത് പറ്റിയോ അത് തന്നെ ആകും നിങ്ങളെയും കാത്തിരിക്കുക.
ഗൾഫ് പണത്തിന്റെ ഹുങ്കിൽ $3.5 ട്രില്യൺ വരുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ, 6 ലക്ഷം കോടി രൂപയുടെ സൈനിക ബഡ്‌ജറ്റ്‌ ഉള്ള ഇന്ത്യയോട് മുട്ടാൻ നിൽക്കരുത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യയെക്കാളും വലിയ ലക്ഷ്യമായ ഇന്ത്യയെ മുഴുവനായും 2047 ൽ ഇസ്ലാമിക രാഷ്ട്രമാക്കാൻ ഇതിലും വലിയ ഡയലോഗുകളും, സന്നാഹങ്ങളുമായി നടന്നവർ ഒരു സുപ്രഭാതത്തിൽ NIA വന്നപ്പോൾ ഒരക്ഷരം മിണ്ടാതെ തീഹാറിലേക്ക് മാർച്ച്‌ ചെയ്തു പോയി. എല്ലാം അവിടെ കിടന്ന് പുഴുത്ത് ചാകത്തെ ഉള്ളൂ.
ബാംഗ്ലൂർ സ്ഫോടന കേസിലെ പ്രതിയായ തീവ്രവാദിയെ കോൺഗ്രസ്‌ വന്നതോടെ തുറന്നു വിടുമെന്നാണോ നിങ്ങൾ കരുതുന്നത്. ?
എന്തയാലും നിങ്ങളുടെ പ്രവർത്തനങ്ങൾ നടക്കട്ടെ. ഫണ്ടിങ്ങ് അല്ലാതെ സുഡാപ്പികളെ കൊണ്ട് ഇനി കാര്യമായി ഒന്നും ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല.
കമ്മികൾ തന്നെ വിപ്ലവം ഏറ്റെടുത്ത് നടത്തണം.
വിപ്ലവം ഇന്ന് വരും നാളെ വരും എന്ന് പറയാൻ തുടങ്ങിയിട്ട് കുറെയായി. ജ്യോതിയും വരുന്നില്ല, തീയും വരുന്നില്ല. വിപ്ലവം നടത്താൻ ഇപ്പോഴും വാരികുന്തം തന്നെ കയ്യിൽ? സാമ്രാജ്യത്വ വിരുദ്ധ സഖാവ് അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് ആരോഗ്യ രംഗത്തെ ‘ലോകാത്ഭുതം’ ആയ ക്യൂബയിൽ പോകുന്നുണ്ടല്ലോ, ഇവിടുന്ന് പോകുമ്പോൾ കുറച്ചു പാരസെറ്റമോൾ ഗുളിക കൊണ്ടുപോയി ആരോഗ്യ രംഗത്തെ ‘അത്ഭുത രാജ്യ’ത്തിനു കൊടുക്കുക, (അത്രയ്ക്ക് ഗതികേട് ആണേ അവിടെ) പകരം അവിടെ നിന്ന് പഴയ സോവിയറ്റ് യൂണിയൻ നിർമിത തകര വല്ലതും കിട്ടുമോ എന്ന് നോക്ക്. അത് കൊണ്ടുവന്ന് എങ്കിലും ഇവിടെ ബിപ്ലവം നടത്തി നോക്ക്..??
എന്തായാലും ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ’ രാജ്യം ഉണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഒരിക്കൽ കൂടി മുൻ‌കൂർ ആദരാജ്ഞലികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button