Latest NewsKeralaNewsInternationalGulf

പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: പ്രവാസി മിത്രം പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം ബുധനാഴ്ച്ച

തിരുവനന്തപുരം: പ്രവാസി മിത്രം പോർട്ടലിന്റെയും പ്രവാസി സെൽ സംവിധാനത്തിന്റെയും ഉദ്ഘാടനം മെയ് 17 ന് നടക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പ്രവാസികൾക്കായി തുടങ്ങിയ പദ്ധതികളാണിത്.

Read Also: ഞാൻ സുഖമായി ഇരിക്കുന്നു, ഭയപ്പെടാനൊന്നുമില്ല: അപകടത്തെ കുറിച്ച് ‘ദ കേരള സ്റ്റോറി’ നായിക അദാ ശർമ

നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. റവന്യു മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പോർട്ടൽ യാഥാർഥ്യമാകുന്നതോടെ റവന്യു-സർവേ വകുപ്പിലെ വിവിധ ഓഫീസുകളിൽ പ്രവാസികൾ നൽകിയ അപേക്ഷകളുടെയും പരാതികളുടേയും നിജസ്ഥിതി ഓൺലൈനിൽ അറിയാൻ സാധിക്കും.

പ്രവാസിമിത്രം പോർട്ടൽ മുഖേന ലഭിക്കുന്ന പരാതികൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ചതാണ് പ്രവാസി സെൽ. പരിപാടിയിൽ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, പി പ്രസാദ്, മേയർ ആര്യ രാജേന്ദ്രൻ, വ്യവസായികളായ എം എ യൂസഫലി, രവി പിള്ള, ഡോ ആസാദ് മൂപ്പൻ, ജെ കെ മേനോൻ തുടങ്ങിയവർ പങ്കെടുക്കും.

Read Also: സംസ്ഥാനത്ത് സ്വന്തം പറമ്പിലെ പൊന്തക്കാടുകളും പുല്ലും വെട്ടി വൃത്തിയാക്കാത്ത സ്ഥലമുടമകള്‍ക്കെതിരെ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button