Latest NewsKeralaNews

സംസ്ഥാനത്ത് എസ്എസ്എൽസി- ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം പ്രഖ്യാപിക്കും, ഔദ്യോഗിക തീയതികൾ പുറത്തുവിട്ടു

ഈ വർഷം സ്കൂൾ അന്തരീക്ഷം ഭിന്നശേഷി സൗഹൃദമാക്കാനാണ് പദ്ധതിയിടുന്നത്

സംസ്ഥാനത്ത് എസ്എസ്എൽസി- ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഈ മാസം പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20നും, ഹയർസെക്കൻഡറി പരീക്ഷ ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ എല്ലാ വിദ്യാലയങ്ങളും തുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ അധ്യായന വർഷം 47 ലക്ഷം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ബോയ്സ് സ്കൂളിലാണ് നടക്കുക.

ജൂൺ ഒന്നിന് തന്നെ വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ, മെയ് 27ന് മുൻപ് സ്കൂൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വർഷം സ്കൂൾ അന്തരീക്ഷം ഭിന്നശേഷി സൗഹൃദമാക്കാനാണ് പദ്ധതിയിടുന്നത്. ‘ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്’ എന്ന ആശയത്തിലൂന്നിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, ലഹരിയെ തുരത്തുന്നതിനായി ലഹരി വിരുദ്ധ കാംപയിനുകൾ എല്ലാ വിദ്യാലയങ്ങളിലും സംഘടിപ്പിക്കുന്നതാണ്.

Also Read: മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു: യാത്രക്കാരന്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button