ഐആർസിടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ തൽക്കാൽ ടിക്കറ്റ് ബുക്കിംഗിനായി കാത്തിരുന്ന യാത്രക്കാർ ദുരിതത്തിൽ. തീവണ്ടി യാത്രയ്ക്കുള്ള അവസാന പ്രതീക്ഷയായ തൽക്കാൽ ടിക്കറ്റിന് നിരവധി പേരാണ് കാത്തിരുന്നത്. ഞായറാഴ്ചക്കുള്ള യാത്രയ്ക്ക് തൽക്കാൽ ടിക്കറ്റ് ശനിയാഴ്ച ബുക്ക് ചെയ്തവർക്കാണ് വെയിറ്റിംഗ് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. ഇതോടെ, യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, 60 രൂപ റദ്ദാക്കൽ നിരക്കായും യാത്രക്കാരിൽ നിന്ന് ഈടാക്കിയിട്ടുണ്ട്.
രാവിലെ 11 മണിക്കാണ് സ്ലീപ്പർ തൽക്കാൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുക. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് തൽക്കാൽ ബുക്ക് ചെയ്യാൻ സൈറ്റിൽ കയറിയ കണ്ണൂർ സ്വദേശി മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസിൽ 72 സീറ്റ് ലഭ്യമാണെന്ന് കണ്ടതോടെയാണ് തൽക്കാൽ ബുക്കിംഗ് നടത്തിയത്. എന്നാൽ, ബുക്കിംഗ് സ്റ്റാറ്റസിൽ വെയിറ്റിംഗ് ലിസ്റ്റിലാണ് ടിക്കറ്റ് ലഭിച്ചത്. സൈറ്റിൽ ലഭ്യത കാണിക്കുന്നുണ്ടെങ്കിലും, യാത്രക്കാർക്ക് വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ലഭിച്ചത് ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് സമാനമായ രീതിയിൽ ഐആർസിടിസി വെബ്സൈറ്റ് പണിമുടക്കിയിരുന്നു.
Also Read: ഇന്ത്യയെ പുനസൃഷ്ടിക്കാൻ കർണ്ണാടകയിലെ 84% വരുന്ന ഹിന്ദുക്കൾ തീരുമാനിച്ചു’: കെ.ടി ജലീൽ
Post Your Comments