Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

‘ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്’:ഗൗരിയമ്മയുടെ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി

കൊച്ചി: പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണിന്ന്, മാതൃദിനം. സമൂഹത്തിൽ വിവിധ മേഖലകളിൽ ഉള്ളവർ തങ്ങളുടെ അമ്മമാർക്ക് അഭിനന്ദനങ്ങൾ നേർന്ന് രംഗത്തെത്തുന്നുണ്ട്. ഇവരിൽ നിന്ന് വ്യത്യസ്തനാവുകയാണ് നടൻ ഹരീഷ് പേരടി. ഗൗരിയമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ മാതൃദിനാശംസകൾ. പോസ്റ്റ് ശ്രദ്ധേയമാകുന്നു.

‘ഇതാണ് അമ്മ. എല്ലാ ആണധികാരങ്ങളെയും ചോദ്യം ചെയ്ത അമ്മ. ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്. മാതൃദിനാശംസകൾ’, ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.

ജീവിതം തന്നെ ഇതിഹാസമാക്കിയ ഗൗരിയമ്മയുടെ വേർപാടിന്‌ രണ്ട് വർഷം തികഞ്ഞത് വ്യാഴാഴ്ചയായിരുന്നു. അനീതികൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ പോരാടി എന്നും പാവങ്ങളുടെ പക്ഷത്തായിരുന്നു ഗൗരിയമ്മ അണിചേർന്നിരുന്നത്. പാർട്ടിയിലെ ആദ്യപഥികർക്കൊപ്പം പ്രവർത്തിച്ച ഗൗരിയമ്മ ദേശീയസ്വാതന്ത്ര്യസമരത്തിലും ദിവാൻ സി പി രാമസ്വാമി അയ്യരുടെ കിരാതവാഴ്‌ചയ്‌ക്കെതിരെയുമുള്ള പോരാട്ടങ്ങളിലും പങ്കെടുത്തു. 50 വർഷം നിയമസഭാംഗമായി. ആറുതവണ മന്ത്രിയായി. മികച്ച ഭരണാധികാരിയെന്ന നിലയിൽ കഴിവുതെളിയിച്ചു.1964ൽ കമ്യൂണിസ്‌റ്റ്‌ പാർടി പുന:സംഘടിപ്പിച്ചപ്പോൾ സിപിഐഎമ്മിനൊപ്പം നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button