മുംബൈ: മഹാരാഷ്ട്രയിലെ അകോലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഓള്‍ഡ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കുള്‍പ്പെടെ പരിക്കേറ്റു. അകോലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read Also: മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി: മദ്രസ അധ്യാപകനായ പിതാവിനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
ഒരു മത നേതാവിനെക്കുറിച്ചുള്ള ‘നിന്ദ്യമായ’ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആണ് സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷം രൂക്ഷമായതോടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും കല്ലെറിയുകയും തീയിടുകയും ചെയ്തു. ജനക്കൂട്ടം പ്രദേശത്ത് 7-8 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു.
ഈ വിഷയത്തില്‍ രണ്ട് പോലീസ് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, ഒന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് രാംദാസ്‌പേത്ത് പോലീസ് സ്റ്റേഷനിലും മറ്റൊന്ന് അക്രമാസക്തമായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഓള്‍ഡ് സിറ്റി പോലീസ് സ്റ്റേഷനിലും. അക്രമത്തില്‍ ഇതുവരെ 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments