കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ കേരളം ആവിഷ്കരിച്ച പദ്ധതികളിൽ സഹകരണ സന്നദ്ധത അറിയിച്ച് ലോക ബാങ്ക്. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ആറ് പദ്ധതികൾ മുന്നോട്ടുവച്ചിരിക്കുന്നത്. ലോകബാങ്ക് സൗത്ത് ഏഷ്യൻ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയ്സർ, ഇന്ത്യ ഡയറക്ടർ അഗസ്റ്റി റ്റാനോ കൊയ്മെ എന്നിവർ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതികളിൽ ലോക ബാങ്കിന്റെ താൽപര്യം അറിയിച്ചിരിക്കുന്നത്.
കൊച്ചിയിലും വിഴിഞ്ഞത്തും ഗ്രീൻ ഹൈഡ്രജൻ വാലികൾ സ്ഥാപിക്കൽ, കൊച്ചിയിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപാദന- ഉപഭോഗ- കയറ്റുമതി കേന്ദ്രം സ്ഥാപിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നതാണ്. ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ്, ലിഥിയം അയൺ ഫോസ്ഫൈറ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള ബാറ്ററി, ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റുകളുടെ വൈദ്യുതി ഉൽപാദനം, ഇലക്ട്രിക് ഡ്രൈവ്, ബിഎംഎസ് സിസ്റ്റം, ഗ്രാഫീൻ പാർക്ക് എന്നിവ വികസിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് വാഹന പാർക്ക്, ഇലക്ട്രിക്, ഫ്യുവൽ സെൽ അധിഷ്ഠിത വാഹനങ്ങളുടെ ഇ- മൊബിലിറ്റി തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായാണ് നടപ്പാക്കുക.
Post Your Comments