Latest NewsNewsBusiness

ഒഎൻഡിസി: റീട്ടെയിൽ വ്യാപാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം

റീട്ടെയിൽ വ്യാപാരികളുടെ എണ്ണം ഉയർന്നതിന് അനുപാതികമായി ഓർഡറുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്

റെക്കോർഡ് നേട്ടത്തിലേക്ക് ചുവടുവെച്ച് ഓപ്പൺ ഇ- കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്. ഇത്തവണ റീട്ടെയിൽ വ്യാപാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ റീട്ടെയിൽ വ്യാപാരികളുടെ എണ്ണം 40 മടങ്ങാണ് വർദ്ധിച്ചത്. ഇതോടെ, ഒഎൻഡിസിയുടെ ഭാഗമായ റീട്ടെയിൽ വ്യാപാരികളുടെ എണ്ണം ജനുവരിയിലെ 800- ൽ നിന്നും 35,000 ആയാണ്
ഉയർന്നത്.

റീട്ടെയിൽ വ്യാപാരികളുടെ എണ്ണം ഉയർന്നതിന് അനുപാതികമായി ഓർഡറുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജനുവരിയിൽ പ്രതിദിനം 50 ഓർഡറുകൾ മാത്രമായിരുന്നു ലഭിച്ചത്. എന്നാൽ, മെയ് മാസത്തോടെ പ്രതിദിനം ലഭിക്കുന്ന ഓർഡറുകളുടെ എണ്ണം 25,000 ആയാണ്
ഉയർന്നിരിക്കുന്നത്. നിലവിൽ, രാജ്യത്തെ 236 നഗരങ്ങളിൽ ഒഎൻഡിസി സേവനം ലഭ്യമാണ്.

Also Read: ക്ഷേത്രത്തിൽ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയിൽ

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒഎൻഡിസിയുടെ ബീറ്റാ ടെസ്റ്റിംഗ് നടത്തിയത്. ബെംഗളൂരുവിൽ പലചരക്ക് ഭക്ഷണ വിതരണ വിഭാഗങ്ങളുമായാണ് ബീറ്റാ ടെസ്റ്റിംഗിന് തുടക്കമിട്ടത്. പണം കൈമാറ്റത്തിന് യുപിഐ പോലെ ഇ-കോമേഴ്സ് രംഗത്ത് കേന്ദ്രസർക്കാർ അവതരിപ്പിച്ചതാണ് ഒഎൻഡിസി നെറ്റ്‌വർക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button