ബെംഗളൂരു: കര്‍ണാടകയില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോണ്‍ഗ്രസ് നൂറില്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ക്യാ്മ്പുകളില് ആഘോഷങ്ങള്‍ ആരംഭിച്ചു.
Read Also: മീൻ ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം : 12കാരൻ മരിച്ചു, 11 പേർക്ക് പരിക്ക്
അതേസമയം, ജെഡിഎസ് ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താന്‍ കരുതുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു
Post Your Comments