ബെംഗളുരു: ബിജെപിയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയിട്ടും ജഗദീഷ് ഷെട്ടറിനെ വിജയം തുണച്ചില്ല. ബിജെപിയില്‍ നിന്ന് ഷെട്ടറിനെ പാളയത്തിലെത്തിക്കുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു കോണ്‍ഗ്രസിന്. അവസാനം വരെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവില്‍ ഷെട്ടറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെട്ടറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയത്.
Read Also: പൈപ്പ് ശരിയാക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ 14കാരനെ 40കാരി പീഡിപ്പിച്ചു: സംഭവം കേരളത്തില്‍
ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടിയില്‍ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തിയതോടെയാണ് ബിജെപിയില്‍ വിമത സ്വരവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. കോണ്‍ഗ്രസ് പട്ടികയില്‍ സര്‍പ്രൈസ് ഉണ്ടെന്ന ഡി കെ ശിവകുമാറിന്റെ വാക്കുകള്‍ക്ക് പിന്നാലെ ലക്ഷ്മണ്‍ സാവഡിയും ഷെട്ടറും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും മത്സരിക്കുകയുമായിരുന്നു. അതേസമയം, ഷെട്ടര്‍ വിജയിക്കില്ലെന്നും ഇക്കാര്യം താന്‍ ചോരകൊണ്ട് എഴുതിവെക്കാമെന്നും കഴിഞ്ഞദിവസം മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പ പറഞ്ഞിരുന്നു.
Post Your Comments